ഉപയോക്താക്കൾക്ക് 100GB ക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്ത് ജിയോ; ഓഫർ എങ്ങനെ ക്ലെയിം ചെയ്യാമെന്ന് അറിയാം
റിലയൻസ് ഇൻഡസ്ട്രീസ് അടുത്തിടെയാണ് അതിൻ്റെ 47-ാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചത്. ചടങ്ങിനിടെ, ഉപയോക്താക്കൾക്കുള്ള ജിയോ എഐ-ക്ലൗഡ് വെൽക്കം ഓഫറിൻ്റെ പ്രഖ്യാപനത്തിനൊപ്പം ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ചുള്ള കമ്പനിയുടെ ഭാവി പദ്ധതികൾ ചെയർമാൻ മുകേഷ് അംബാനി പങ്കിട്ടിരുന്നു.
ഈ സംരംഭത്തിന് കീഴിൽ, ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. റിലയൻസിൻ്റെ "എവിടെയും എല്ലാവർക്കും AI" എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതിയുടെ പ്രവർത്തനം.
ജിയോ AI-ക്ലൗഡ് വെൽക്കം ഓഫർ ഈ വർഷം ദീപാവലിയോട് അനുബന്ധിച്ചാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഇത് ഉപയോക്താക്കൾക്ക് കരുത്തുറ്റതും ചെലവ് കുറഞ്ഞതുമായ ക്ലൗഡ് സ്റ്റോറേജ് സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്നു.
“ജിയോ ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഫോട്ടോകളും വീഡിയോകളും ഡോക്യുമെൻ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനും ആക്‌സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും.” മുകേഷ് അംബാനി പറഞ്ഞു.
ജിയോയുടെ ഈ പുതിയ AI ക്ലൗഡ് സേവനത്തിൻ്റെ ആമുഖം, ജിയോ ഉപയോക്താക്കളുടെ ഡിജിറ്റൽ ആസ്തികൾ നിയന്ത്രിക്കുന്നതിന് സുരക്ഷിതവും വിശ്വസനീയവുമായ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നതിലൂടെ അവരുടെ ഡിജിറ്റൽ അനുഭവം വർദ്ധിപ്പിക്കുകയെന്നതാണ്. സൗജന്യ 100 ജിബിക്ക് അപ്പുറം അധിക സംഭരണം ആവശ്യമുള്ളവർക്ക് വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത വിലകൾ ജിയോ നൽകുമെന്നും അംബാനി എടുത്തുപറഞ്ഞു.
ജിയോ AI-ക്ലൗഡ് വെൽക്കം ഓഫർ എങ്ങനെ ക്ലെയിം ചെയ്യാമെന്ന് അറിയാം ജിയോ AI-ക്ലൗഡ് വെൽക്കം ഓഫർ ഈ ദീപാവലി മുതൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും. ഓഫർ ക്ലെയിം ചെയ്യുന്നതിന്, ജിയോ ഉപയോക്താക്കൾ ലോഞ്ച് തീയതിയോട് അടുത്ത് പ്രഖ്യാപിക്കുന്ന ലളിതമായ ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ലഭ്യമായിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് 100 GB വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ആസ്വദിക്കാം, മിതമായ നിരക്കിൽ ഉയർന്ന സ്റ്റോറേജ് പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
ലഭ്യമായിക്കഴിഞ്ഞാൽ, ജിയോ ഉപയോക്താക്കൾക്ക് AI ക്ലൗഡ് സ്പേസ് വ്യക്തിഗത സംഭരണത്തിനായി മാത്രമല്ല, ജിയോ പ്രഖ്യാപിച്ച താഴെ പറയുന്ന പുതിയ സേവനങ്ങളിലേക്ക് സമന്വയിപ്പിക്കാനും കഴിയും:
ജിയോ ടിവിഒഎസ്: ജിയോ സെറ്റ് ടോപ്പ് ബോക്‌സുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജിയോയുടെ ഒരു പുതിയ, ഹോം ഗ്രൗണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റം. ജിയോ പറയുന്നതനുസരിച്ച്, അൾട്രാ എച്ച്ഡി 4കെ വീഡിയോ, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവയ്‌ക്കുള്ള പിന്തുണയോടെ പുതിയ ഒഎസ് വേഗതയേറിയതും സുഗമവും കൂടുതൽ വ്യക്തിഗതമാക്കിയതുമായ അനുഭവം പ്രദാനം ചെയ്യും.