ഐഫോണ്‍ സ്വന്തമാക്കാന്‍ വന്‍ അവസരം
iphone


ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈ മാസം 23 ന് ആരംഭിക്കും. പ്രൈം അംഗങ്ങള്‍ക്കായി സെപ്റ്റംബര്‍ 22 ന് വില്പന ആരംഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു. ഡിസ്‌ക്കൗണ്ട് വിലയില്‍ ആയിരിക്കും ആപ്പിള്‍ ഐഫോണ്‍ 12 ലഭ്യമാകുക എന്നാണ് സൂചന. മൂന്ന് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും നാല് കളര്‍ ഓപ്ഷനുകളിലുമാണ് ആമസോണ്‍ വെബ്‌സൈറ്റില്‍ ഐഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെറാമിക് ഷീല്‍ഡ് ഗ്ലാസ് കവറുള്ള 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേയാണ് ഇവയ്ക്കുള്ളത്.  12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിന് ലഭിക്കുന്നത്.

 ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 39,999 അല്ലെങ്കില്‍ അതില്‍ കുറവ് വിലയ്ക്ക് ആയിരിക്കും ഇവ ലഭിക്കുക. 64 ജിബി സ്റ്റോറേജ് വേരിയന്റിന് 52,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എന്‍ഡ് വേരിയന്റ് ഇന്ത്യയില്‍ 64,900 രൂപയാണ്. 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റും ഉണ്ട്, അതിന്റെ രാജ്യത്തെ വില  57,900 രൂപയാണ്. കറുപ്പ്, പച്ച, പര്‍പ്പിള്‍, ചുവപ്പ് എന്നീ നിറങ്ങളിലാണ് ആപ്പിളിന്റെ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. ഐഫോണ്‍ 12 സീരീസ് ആപ്പിള്‍ 2020 ഒക്ടോബറിലാണ് പുറത്തിറക്കിയത്. 64 ജിബി സ്റ്റോറേജുള്ള ഇതിന്റെ വില 79,900 രൂപയാണ്. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 84,900 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 94,900 രൂപയുമാണ് വില.

ആപ്പിള്‍ ഐഫോണ്‍ 12 ഡ്യുവല്‍ സിം (നാനോ + ഇസിം) ഹാന്‍ഡ്സെറ്റാണ്. അതില്‍ സെറാമിക് ഷീല്‍ഡ് ഗ്ലാസ് കവറോടുകൂടിയ 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR OLED ഡിസ്പ്ലേയുമുണ്ട്. 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. മുന്‍വശത്ത്, f/2.2 അപ്പേര്‍ച്ചറുള്ള 12 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്.

Share this story