'റൈറ്റ് വിത്ത് എഐ' ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

Instagram

ഇന്‍സ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു . 'റൈറ്റ് വിത്ത് എഐ' എന്ന ഈ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളും കാപ്ഷനുഖളും നിര്‍മിതബുദ്ധിയുടെ സഹായത്തോടെ എഴുതാന്‍ സാധിക്കുമെന്നാണ്  റിപ്പോർട്ട് .

എഐ ഉപയോഗിച്ച് എഴുതുന്ന ഫീച്ചറിനായുള്ള ജോലികളിലാണ് ഇന്‍സ്റ്റാഗ്രാമെന്ന് മൊബൈല്‍ ഡെവലപ്പറായ അലെസാണ്ട്രോ പലൂസി ഫെബ്രുവരി എട്ടിന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പലൂസി പങ്കുവെച്ചിട്ടുണ്ട്. മറ്റൊരാള്‍ക്ക് മെസേജ് അയക്കാന്‍ ശ്രമിക്കുമ്പോള്‍ 'റൈറ്റ് വിത്ത് എഐ' എന്ന ഓപ്ഷന്‍ കൂടി കാണിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണിത്.

വ്യത്യസ്ത രീതികളില്‍ നിങ്ങളുടെ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് പലൂസി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സജീവമായ ഇടപെടലുകളാണ് മെറ്റ നടത്തിവരുന്നത്.അടുത്തിടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്‌സ് എന്നിവയില്‍ പങ്കുവെക്കുന്ന എഐ ചിത്രങ്ങളില്‍ ലേബല്‍ നല്‍കുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു.

Tags