ക്വയ്റ്റ് മോഡുമായി ഇൻസ്റ്റാഗ്രാം

google news
instagram
ക്വയ്റ്റ് മോഡ് ഓണാക്കി കഴിഞ്ഞാൽ പിന്നീട് നോട്ടിഫിക്കേഷനുകൾ

ഇൻസ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചു. ക്വയ്റ്റ് മോഡ്  എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഉപഭോക്താക്കൾക്ക് ഇനി ഇടവേളയെടുക്കാന്‍ സാധിക്കും. 

ക്വയ്റ്റ് മോഡ് ഓണാക്കി കഴിഞ്ഞാൽ പിന്നീട് നോട്ടിഫിക്കേഷനുകൾ ഒന്നും ലഭിക്കില്ല. നിങ്ങളുടെ പ്രൊഫൈൽ പേജിൽ നിന്ന്  അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവർക്ക് അറിയാനും സാധിക്കും. നിലവിൽ യുഎസ്, യുകെ, അയർലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഈ മോഡ് ലഭ്യമാക്കിയിട്ടുണ്ട്. 

മറ്റ് രാജ്യങ്ങളിൽ ഉടനെ  ഈ ഫീച്ചർ അവതരിപ്പിക്കും. ക്വയ്റ്റ് മോഡ് ഓണാക്കാൻ എളുപ്പമാണ്. ഇൻസ്റ്റഗ്രാമിലെ സെറ്റിങ്സിൽ പോയി നോട്ടിഫിക്കേഷൻസ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ക്വയ്റ്റ് മോഡ് ഓണാക്കി കൊടുത്താൽ മതിയാകും. ഇതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ കൂടി നല്കുകയാണ് ആപ്പ് നിലവിൽ.  

Tags