ആപ്പിൾ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ
ഇന്ത്യൻ വംശജനായ വ്യക്തി ആപ്പിളിന്റെ തലപ്പത്തേക്ക്. ആപ്പിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി കെവൻ പരേഖ് അടുത്ത വർഷം ജനുവരി ഒന്നാം തീയതി ചുമതലയേറ്റെടുക്കും. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്കാ മേസ്‌ത്രി സ്ഥാനമൊഴിയുന്നതോടെയാണ് പരേഖ് ഈ സ്ഥാനത്തേക്ക് എത്തുകയെന്ന് ആപ്പിൾ അറിയിച്ചു.
കഴിഞ്ഞ 11 വർഷമായി ആപ്പിളിൽ പ്രവർത്തിച്ചുവരികയാണ് കേവൻ പരേഖ്. നിലവിൽ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ്, ജി&എ, ബെനിഫിറ്റ്സ് ഫിനാൻസ്, ഇൻവെസ്റ്റർ റിലേഷൻസ്, മാർക്കറ്റ് റിസർച്ച് എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
ആപ്പിളിന്റെ സാമ്പത്തിക വിഭാഗത്തിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണ് കെവൻ പരേഖ് എന്നും അദ്ദേഹത്തിന്റെ അറിവും സാമ്പത്തിക വൈദഗ്ധ്യവും ആപ്പിളിന്റെ അടുത്ത സിഎഫ്ഒ എന്ന സ്ഥാനത്തേക്കുള്ള യോഗ്യത വെളിവാക്കുന്നുവെന്നും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.