മനുഷ്യരോട് ഹ്യൂമനോയിഡായ അമേക പറയുന്നത് ഇങ്ങനെ
humanoida

ലണ്ടന്‍: ഇതിനൊക്കെ ഇങ്ങനെ പേടിച്ചാലെങ്ങനെയാ എന്ന രീതിയിലാണ് റോബോട്ടായ അമേകയുടെ വർത്തമാനം. കഴിഞ്ഞ ദിവസമാണ് റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമെന്ന കണ്ടെത്തലുമായി ഗവേഷകരെത്തിയത്. അതിന് ആശ്വാസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടായ അമേക. 

മനുഷ്യരെ റോബോട്ടുകൾ അടിമകളാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും റോബോട്ടുകൾ ലോകത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്നും ഞങ്ങൾ മനുഷ്യരുടെ പകരക്കാരല്ല , സേവകരാണ് എന്നുമാണ് അമേക പറയുന്നത്. മനുഷ്യർ നിർമിച്ച വസ്തുക്കൾ മനുഷ്യരെ കീഴടക്കുമോ എന്ന ആശങ്ക കൂടുതലായുള്ളത് റോബോട്ടുകളുടെ കാര്യത്തിലാണ്.  റോബോട്ടുകൾ മനുഷ്യരെ അടിമകളാക്കുന്ന സിനിമകളും പുസ്തകങ്ങളും ഇതിനോടകം വന്നിട്ടുണ്ട്. ബ്രീ

ബ്രിട്ടനിലെ എൻജിനീർഡ് ആർട്‌സാണ് ഹ്യൂമനോയിഡാണ് അമേകയ്ക്ക് പിന്നിൽ. മനുഷ്യരുമായി നിരവധി കാര്യങ്ങളിൽ സാമ്യത പുലർത്തുന്നതാണ് ഹ്യൂമനോയ്ഡുകൾ. എന്തിനെറെ പറയുന്നു കൈകാലുകളുടെ ചലനത്തിൽ മുതൽ മുഖഭാവങ്ങളിൽ വരെ മനുഷ്യരെ അനുകരിക്കാന്‌ ഇവയ്ക്ക് കഴിയും. അമേക മനുഷ്യനുമായി നല്ല സാമ്യം പുലർത്തുന്ന റോബോട്ടാണ്. 

ഇത് സംസാരത്തിനിടെ കണ്ണുകൾ ചിമ്മുകയും ചുണ്ടുകൾ കടിക്കുകയും മൂക്കു ചൊറിയുകയുമൊക്കെ ചെയ്യും. എൻജിനീർഡ് ആർട്‌സ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അമേക ഇക്കാര്യം വ്യക്തമാക്കുന്നത്. എൻജിനീർഡ് ആർട്‌സിലെ ഗവേഷകരുമായി അമേക സംസാരിക്കുന്നതാണ് വീഡിയോ. സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അമേക വാക്കുകൾ തിരിച്ചറിയുന്നത്. ചോദ്യം ചോദിക്കുന്നവർക്ക് ഒക്കെ അനുയോജ്യമായ മറുപടിയും നൽകുന്നുണ്ട്. 

അപ്രതീക്ഷിതമായ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് റോബോട്ട് നൽകുന്നത്. ഉത്തരം പറയാൻ സമയം എടുക്കുന്നുണ്ട്. വിവരങ്ങൾ ശേഖരിച്ച് മറുപടി പറയാനുള്ള കാലതാമസമാണിതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. പല തരത്തിലുള്ള ചോദ്യങ്ങൾ ഇത്തരത്തിൽ റോബോട്ടിനോട് ചോദിക്കുന്നുണ്ട്. ശാരീരിക പരിമിതികൾ ഉള്ളവരെ സഹായിക്കുക, കൂട്ടാവുക , ഗവേഷണത്തിൽ മനുഷ്യരെ സഹായിക്കുക എന്നിവയ്ക്കാണ് ഹ്യൂമനോയിഡുകളെ ഉപയോഗിക്കുന്നതെന്ന് വീഡിയോയിൽ റോബോട്ട് പറയുന്നുണ്ട്. 

ഇതിനിടയിലാണ് റോബോട്ടുകൾ മനുഷ്യരാശിയ്ക്ക് വെല്ലുവിളിയാണോ എന്ന ചോദ്യം ഉയർന്നത്.  അമേക മികച്ച ഭാവിയ്ക്ക് സഹായകരമാണെന്നും അമേകയെ സിനിമയിലെടുക്കണമെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്.

Share this story