കിടിലന്‍ ഓഫറുകൾ പ്രഖ്യാപിച്ച് പോക്കോ; വന്‍ വിലക്കുറവില്‍ ഫോണുകള്‍

google news
poco

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2022 ൽ ഉപയോക്താക്കൾക്കായി പോക്കോ ഒരുക്കിയിരിക്കുന്നത് ആവേശകരമായ ഓഫറുകൾ. കിഴിവുള്ള ഹാൻഡ്‌സെറ്റുകളുടെ പട്ടികയിൽ പോക്കോ M4 5G, പോക്കോ X4 പ്രൊ 5G, പോക്കോ F4 5G, പോക്കോ M4 എന്നിവയാണ് ഉള്ളത്.  പോക്കോ M4 5G, പോക്കോ F4 5G എന്നിവ ഡിസ്കൗണ്ട് വിലയിൽ ഇതിനോടകം ലഭ്യമാണ്.  ഈ മാസം 23 ന് ആരംഭിച്ച് സെപ്റ്റംബർ 30 നാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 നടക്കുന്നത്. 

പോക്കോ X4 പ്രൊ 5G പ്രാരംഭ വിലയിൽ തന്നെ സൈറ്റിൽ ലഭ്യമാകും. 13,999 രൂപയാണ് പോക്കോ X4 പ്രൊ 5G യുടെ പ്രാരംഭ വില. 15,499 രൂപയ്ക്കാണ് ഇത് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പൊക്കോ X4 പ്രൊ 5G, 120Hz സൂപ്പർ അമോലെഡ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 695 SoC ആണ് നൽകുന്നത്. കൂടാതെ 67W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000mAh ബാറ്ററിയും വാഗ്ദാനം ചെയ്യുന്നുണ്ട്. 64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയും ഫോണിന് ലഭിക്കും.

പോക്കോ F4 5G പ്രാരംഭ വിലയിൽ ലഭ്യമാകും. 21,999 രൂപയാണ് ഫോണിന്റെ പ്രാരംഭവില. 23,499 രൂപയ്ക്കാണ് ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് E4 അമോൾഡ് സ്ക്രീൻ, സ്‌നാപ്ഡ്രാഗൺ 870 SoC, 67W ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വരുന്നത്. പോക്കോ M4 5G രൂപ  9,749 മുതൽ ലഭ്യമാകും. 

ഇത് നിലവിൽ 10,999 രൂപയ്ക്കാണ്  ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 700 SoC ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ എഐ ഡ്യുവൽ ക്യാമറയും 5,000mAh ബാറ്ററിയും ഇതിനൊപ്പമുണ്ട്. വിൽപ്പന സമയത്ത് പോക്കോ M4 പ്രൊ 5G വില ആരംഭിക്കുന്നത്  11,499 രൂപയ്ക്കാണ്.  12,999 രൂപയ്ക്കാണ് ഫോൺ ലഭ്യമായിട്ടുള്ളത്. 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ 90 ഹെർട്‌സ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 810 SoC, 33W ചാർജിംഗുള്ള 5,000mAh ബാറ്ററി, 50 മെഗാപിക്‌സൽ പ്രധാന ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

Tags