പുതിയ ഫീച്ചറുമായി ഗൂഗിൾ

google news
google
തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സൗകര്യം തുടക്കത്തില്‍ ലഭിക്കുക.

ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രഖ്യാപിച്ച് കമ്പനി. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സൗകര്യം തുടക്കത്തില്‍ ലഭിക്കുക. മറ്റുള്ള രാജ്യങ്ങളില്‍ താമസിയാതെ സൗകര്യമെത്തും. ജര്‍മനി, സ്‌പെയ്ന്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് നേരിട്ട് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ചില യാത്രകള്‍ക്ക് ട്രെയിനുകളാണ് നല്ല ഓപ്ഷന്‍. എന്നാല്‍ നിരക്കുകളും യാത്രാ സമയവും മനസിലാക്കാന്‍ കുറച്ചധികം തിരയേണ്ടിവരും. ഗൂഗിള്‍ ട്രാവല്‍ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ഹോള്‍ഡന്‍ പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് ട്രെയിനുകള്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നേരെ ബുക്കിങ് പൂര്‍ത്തിയാക്കുന്നതിനായി മറ്റൊരു വെബ്‌സൈറ്റിലേക്ക് എത്തും.

കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഫീച്ചര്‍ വ്യാപിപ്പിക്കുമെന്നും ബസ് ടിക്കറ്റുകള്‍ക്ക് വേണ്ടിയും സമാനമായ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്നും റിച്ചാര്‍ഡ് ഹോള്‍ഡന്‍ പറഞ്ഞു.

Tags