ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ പുതിയ സെല്‍ഫ് സെര്‍വ് പ്ലാറ്റ്‌ഫോം പുറത്തിറക്കി

Disney Plus Hotstar

കൊച്ചി: 2024 ഐസിസി മെന്‍സ് ടി20 ലോകകപ്പിന് മുന്നോടിയായി പരസ്യദാതാക്കള്‍ക്ക് സമാനതകളില്ലാത്ത അവസരം വാഗ്ദാനം ചെയ്യുന്ന  ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ സെല്‍ഫ് സെര്‍വ് പ്ലാറ്റ്‌ഫോമിന്‍റെ മെച്ചപ്പെടുത്തിയ പതിപ്പ് 2.0 യുടെ അവതരണം പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റില്‍ പുറത്തിറക്കിയ ഇതിന്‍റെ പ്രാരംഭ പതിപ്പ് ഏറെ വിജയകരമായിരുന്നു.

സ്‌പോര്‍ട്‌സ് ആന്‍ഡ് എന്‍റർടൈന്‍മെന്‍റ് ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ പതിപ്പ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ബംഗാളി എന്നീ എട്ട് ഭാഷകളില്‍ എന്‍റർടൈന്‍മെന്‍റ് ഉള്ളടക്കം ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലാണ് സ്‌പോര്‍ട്‌സ് ഉള്ളടക്കം ലഭിക്കുക.

എല്ലാ ബിസിനസുകളിലും പരസ്യദാതാക്കള്‍ക്ക് തടസമില്ലാത്തതും ആക്‌സസ് ചെയ്യാവുന്നതുമായ മികച്ച അനുഭവമാണ് ഈ അപ്‌ഗ്രേഡ് ചെയ്ത പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. പരസ്യദാതാക്കള്‍ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ അവരുടെ ക്യാമ്പയിനുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് സെല്‍ഫ് സെര്‍വ് പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു. പരസ്യദാതാക്കള്‍ക്ക് അവരുടെ പ്രേക്ഷകരെ ടാര്‍ഗെറ്റ് ചെയ്യുന്നതിന് 1000ലേറെ ടാര്‍ഗെറ്റിംഗ് ഓപ്ഷനുകളും ലഭ്യമാണ്. ആദ്യമായി പരസ്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവുകളും പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Tags