ടി വി ചാനലുകൾക്കൊപ്പം ഒടിടി പ്ലാറ്റ്‌ഫോമും ലഭിക്കുന്ന 'സ്മാർട്ട് പ്ലസ്' പാക്കേജ് അവതരിപ്പിച്ച് ഡിഷ് ടിവി

google news
ssss

കൊച്ചി: അധിക ചെലവുകൾ ഒന്നുമില്ലാതെ, റീചാർജ് ചെയ്യുന്ന നേരത്തുതന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളും ലഭിക്കുന്ന സ്മാർട്ട് പ്ലസ് പാക്കേജ് അവതരിപ്പിച്ച് പ്രമുഖ ഡിടിഎച്ച് (ഡയറക്റ്റ് ടു ഹോം) സേവന ദാതാക്കളായ ഡിഷ് ടിവി. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മാറ്റിയെടുക്കാവുന്ന പ്ലാനുകളിൽ ഇനിമുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളും ലഭ്യമാകും. അധിക പണ ചെലവില്ലാതെ ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനാണ് ഡിഷ് ടിവി ലക്ഷ്യമിടുന്നത്.

ചാനലുകൾക്ക് പുറമെ ഒടിടി പ്ലാറ്റ്‌ഫോമുകളും പണമടച്ച് വാങ്ങുന്ന ടെലിവിഷൻ എന്റർടൈൻമെന്റ് മേഖലയിൽ ഇത്തരമൊരു നീക്കം ഇതാദ്യമാണ്. നിലവിലുള്ള വരിക്കാർക്കും പുതിയ സേവനം ലഭ്യമാകുമെന്ന് ഡിഷ് ടിവി അറിയിച്ചു. ഒടിടി സൂപ്പർ ആപ്ലിക്കേഷൻ, സ്മാർട്ട് ആൻഡ്രോയിഡ് സെറ്റ്-ടോപ്പ് ബോക്സ് എന്നിവ നിർമ്മിക്കുന്ന മുൻനിര ടിവി, മൊബൈൽ ഉല്പന്ന നിർമ്മാതാക്കളുമായി സഹകരിച്ചാണ് ഡിഷ് ടിവി സ്മാർട്ട് പ്ലസ് സേവനം നൽകുന്നത്.

മാറുന്ന ഇന്ത്യയ്ക്കായി മികവുറ്റ കാഴ്ച അനുഭവം ഒരുക്കുന്നതിൽ ഡിഷ് ടിവി ബഹുദൂരം മുന്നിലാണെന്ന് ഡിഷ് ടിവി ഇന്ത്യയുടെ സിഇഒ മനോജ് ധോബൽ പറഞ്ഞു. "ഡിഷ് ടിവിയുടെ ആരംഭം മുതൽക്കേ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പാക്കേജുകളാണ് നൽകുന്നത്. പുതിയ രീതിയിലുള്ള ചാനൽ പാക്കേജുകൾ അവതരിപ്പിച്ച് വിപണിയെ മത്സരാധിഷ്ഠിതമാക്കാനും ഞങ്ങൾക്കായി. ഇതിന്റെ തുടർച്ചയായി, ഞങ്ങൾ അവതരിപ്പിക്കുന്ന സ്മാർട്ട് പ്ലസ് സേവനം ഇന്ത്യൻ ടെലിവിഷൻ വിനോദ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ചാനലുകളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഒന്നിച്ച് ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സമ്പൂർണമായ വിനോദ ആവിശ്യങ്ങൾ പരിഹരിക്കപ്പെടും". അദ്ദേഹം പറഞ്ഞു. സ്മാർട്ട് പ്ലസ് സേവനത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വലിയ ക്യാമ്പയിൻ നടത്തുമെന്നും ഡിഷ് ടിവി അറിയിച്ചു.നിലവിലുള്ള സബ്‌സ്‌ക്രൈബർമാർക്കായി, ഡിഷ് ടിവി പ്ലാറ്റ്‌ഫോമുകളിലൂടെ  പുഷ് അറിയിപ്പുകൾ, ഇൻ-ആപ്പ് അറിയിപ്പുകൾ, ഇമെയിൽ എന്നിവ നൽകും. അതേസമയം, പുതിയ ഉപഭോക്താക്കൾക്ക്, ഓഫറിൻ്റെ അറിയിപ്പുകൾ  ടിവി, ഡിജിറ്റൽ ചാനലുകൾ വഴി നൽകും.

സ്മാർട്ട് പ്ലസ് പാക്കേജ് അവതരിപ്പിക്കുന്നതിലൂടെ ഞങ്ങൾ ഒരു പുതിയ പ്രമേയം അവതരിപ്പിക്കുക മാത്രമല്ല; വിനോദ മേഖലയിൽ മാതൃകാപരമായ മാറ്റത്തിന് നേതൃത്വം നൽകുകയാണ്. മൾട്ടി-ചാനൽ മാർക്കറ്റിംഗ് സമീപനത്തിലൂടെ, ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാനും അവരിൽ അവബോധവും സ്വീകാര്യതയും സൃഷ്ടിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു ബ്രാൻഡ് എന്ന നിലയിൽ, ട്രെൻഡുകൾക്ക് മുന്നിൽ നിൽക്കുന്നതിനും മാറ്റങ്ങളുമായി  പൊരുത്തപ്പെടുന്നതിനും ഞങ്ങൾ മുൻഗണന നൽകുന്നു എന്ന് ഡിഷ് ടി വി ബിസിനസ് ഹെഡ് സുഗാതോ ബാനർജി പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് വിനോദ അനുഭവം വർദ്ധിപ്പിക്കുകയും സേവനങ്ങളിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും വ്യവസായത്തിൽ പരിവർത്തനാത്മകമായ മാറ്റം സൃഷ്ടിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags