20 ദശലക്ഷം ഉപയോക്താക്കളെന്ന നേട്ടവുമായി ഡിജിറ്റൽ ഗോൾഡ് സേവിംഗ്സ് ആപ്പ് ജാർ

ssss

കൊച്ചി: ഡിജിറ്റൽ ഗോൾഡ് സേവിംഗ്സ് ആപ്പായ ജാർ 20 ദശലക്ഷം ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ചു. ഡിജിറ്റൽ ഗോൾഡ് മേഖലയിലെ മാർക്കറ്റ് ലീഡറായ ജാറിന്റെ റൗണ്ട്-ഓഫ് രീതി ഡിജിറ്റൽ ഇടപാടുകളെ എളുപ്പത്തിലാക്കുകയും അത് ഡിജിറ്റൽ  സ്വർണ്ണത്തിൽ നിക്ഷേപിക്കുകയും ചെയ്യുവാൻ സഹായിക്കുന്നു. 45 സെക്കൻഡ് മാത്രം എടുക്കുന്ന ഒരു നിക്ഷേപ യാത്രയാണ് ജാർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് 10 രൂപ മുതൽ സമ്പാദ്യം തുടങ്ങാം.

ഈ പണം 24K, 99.9% ശുദ്ധമായ ഡിജിറ്റൽ  സ്വർണ്ണത്തിൽ നിക്ഷേപിക്കാം. കസ്റ്റോഡിയൻ നിയന്ത്രിക്കുന്ന നിലവറകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഭൗതിക സ്വർണ്ണത്തെയാണ് ഡിജിറ്റൽ സ്വർണ്ണം പ്രതിനിധീകരിക്കുന്നത്. ജാർ ഉപയോഗിച്ച്,  ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ സമ്പാദ്യമുണ്ടാക്കാനും അത് പണമാക്കി മാറ്റാനും അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് ഭൗതിക സ്വർണമായി സ്വീകരിക്കാനും കഴിയും.

കർണാടകയിലെ ഹാസനിൽ നിന്നുള്ള നിശ്ചയ് എ.ജിയും ബീഹാറിലെ ബീഹാർഷെരീഫിൽ നിന്നുള്ള മിസ്ബാബ് അഷ്റഫും ചേർന്ന് തുടക്കംകുറിച്ച ജാർ മികച്ച വെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് വിഭാഗത്തിനുള്ള 2023-ലെ ഗ്ലോബൽ ഫിൻടെക് അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ മികച്ച യുപിഐ ഓട്ടോ-പേ പ്രമുഖരിൽ ഒരാളായി മാറുകയും ചെയ്തു. 2023-ലെ ഇന്ത്യയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായി ലിങ്ക്ഡ് ഇൻ ജാറിനെ അംഗീകരിച്ചിട്ടുണ്ട്.

സമ്പാദ്യ ശീലത്തിനോടുള്ള പുതിയ സമീപനം, ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസ്, ലളിതമായ ഉപഭോക്തൃ  ഫ്ലോ, ആധുനിക ഡിസൈൻ എന്നിവയാണ് ജാറിൻ്റെ 20 ദശലക്ഷത്തിലധികം ഉപയോക്താക്കളെ  സ്വാധീനിച്ചത്. ഒരു ശരാശരി ജാർ ഉപയോക്താവ് ഓരോ മാസവും ഏകദേശം 22 തവണ സമ്പാദ്യം നടത്തുകയും പ്ലാറ്റ്‌ഫോം ഇപ്പോൾ പ്രതിദിനം 1 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തുകയും ചെയ്യുന്നു. ഡിജിറ്റൽ ഗോൾഡ് സ്‌പെയ്‌സിൽ ചുവടുറപ്പിച്ചതിന് ശേഷം, ഉപഭോക്താക്കളുടെ മറ്റുള്ള ആവശ്യങ്ങൾ  നിറവേറ്റുന്നതിനായി വായ്പ, നിക്ഷേപം എന്നിവപോലെ അധികം പദ്ധതികളും ഉൾപ്പെടുത്തി ഓഫറുകൾ  നൽകാനും ജാർ ആലോചിക്കുന്നുണ്ട്.
 

Tags