നിങ്ങള്‍ക്ക് കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും

google news
Loan Cash


 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴിയാണ് ഇത് സാധ്യമാക്കുന്നത്. 

2021 മാര്‍ച്ചിലെ കണക്കനുസരിച്ച്, യുപിഐ ആദ്യമായി ഒരു മാസത്തിനുള്ളില്‍ 5 ബില്ല്യണ്‍ ഇടപാടുകള്‍ കടന്നു. ഈ മാസം ആദ്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സേവനം പ്രഖ്യാപിച്ചു. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്വര്‍ക്കുകളിലും കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നുവെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള തന്റെ ആദ്യ നയ പ്രസ്താവനയില്‍ ദാസ് പറഞ്ഞു.

Tags