ന്യൂറാലിങ്കിന് ബ്രെയ്ൻ ചിപ്പ് പരീക്ഷണത്തിന് അനുമതി നൽകി കാനഡ
Nov 26, 2024, 20:18 IST
ടൊറന്‍റോ: തളർവാതരോഗികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലളിതമായി ഉപയോഗിക്കാനുള്ള കഴിവ് നൽകുന്നതിനായി രൂപകൽപന ചെയ്ത ഉപകരണത്തിന് കാനഡയിൽ തങ്ങളുടെ ആദ്യത്തെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ അനുമതി ലഭിച്ചതായി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് പുറത്തുവിട്ടു.
കനേഡിയൻ പഠനത്തിലൂടെ ഇംപ്ലാന്റിന്റെ സുരക്ഷയും പ്രാരംഭ പ്രവർത്തനവും വിലയിരുത്താൻ ലക്ഷ്യമിടുന്നതായി ബ്രെയ്ൻ ചിപ്പ് സ്റ്റാർട്ടപ്പ് പറഞ്ഞു. ഇത് ‘ക്വാഡ്രിപ്ലെജിയ’ അല്ലെങ്കിൽ അവയവങ്ങൾക്ക് പക്ഷാഘാതം ബാധിച്ച ആളുകളെ അവരുടെ ചിന്തകൾ ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളെ നിയന്ത്രിക്കാൻ പ്രാപ്തരാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.