ഐഫോണില്‍ ഇനി കോള്‍ റെക്കോര്‍ഡിങ് ഫീച്ചർ
ആന്‍ഡ്രോയിഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണിലെ പിന്നിലാക്കിയിരുന്ന ഫീച്ചറുകളിലൊന്നാണ് കോള്‍ റെക്കോര്‍ഡിങ് ഓപ്ഷൻ. പലവിധ സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനാവുന്ന ഈ ഫീച്ചര്‍ വര്‍ഷങ്ങളായി ഐഫോണ്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണ് .ഇപ്പോഴിതാ ഐഒഎസ് 18 ല്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ അവതിരിപ്പിക്കുകയാണ് കമ്പനി.അതായത് ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ഉണ്ടാകും.
ഇപ്പോള്‍ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന 18.1 അപ്‌ഡേറ്റില്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമുണ്ട്. നേരത്തെ ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗമാണ് കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഐഫോണ്‍ 12 ല്‍ വന്ന ഐഒഎസ് 18.1 ബീറ്റാ അപ്‌ഡേറ്റില്‍ കോള്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു നമ്പറിലേക്ക് ഡയല്‍ ചെയ്യുമ്പോള്‍ കോള്‍ സ്‌ക്രീനില്‍ ഐഫോണിലെ വോയ്‌സ് മെമോയുടെ വേവ്‌ഫോം ഐക്കൺ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുന്ന വിവരം മറുവശത്തുള്ളയാഴ്ക്ക് അറിയാൻ സാധിക്കും. റെക്കോർഡ് ചെയ്ത കോളുകൾ നോട്ട് ആപ്പിലാണ് സൂക്ഷിക്കുക. ഇതിനായി പ്രത്യേകം ഫോള്‍ഡറുണ്ടാവും. ഈ കോള്‍ റെക്കോര്‍ഡുകള്‍ ടെക്‌സ്റ്റായി ട്രാന്‍സ്‌ക്രൈബ് ചെയ്യാനുമാവും.