ബിഎസ്എൻഎല്ലിന്റെ ദീപാവലി സമ്മാനമെത്തി

bsnl
bsnl

ഉത്സവ സീസണിൽ  ഡിസ്കൗണ്ടുമായെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. നിലവിലുള്ള റീച്ചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

1,999 രൂപയുടെ ജനപ്രിയ വാർ‌ഷിക പ്ലാനാണ് ബിഎസ്എൻഎൽ നൽകുന്നത്. ദീപാവലി സമ്മാനമായി ഈ പ്ലാനിന്റെ വില വെട്ടിച്ചുരുക്കിയിട്ടുണ്ട്. 100 രൂപ കിഴിവോടെ1899 രൂപയ്‌ക്ക് വാർഷിക പ്ലാൻ റീചാർജ് ചെയ്യാൻ സാധിക്കും. നവംബർ ഏഴ് വരെ ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. ആകെ 600 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, ദിവസവും 100 എസ്എംഎസ് എന്നിവയ്‌ക്ക് പുറമെ ​ഗെയിമുകളും മ്യൂസിക്കുമൊക്കെ ഈ പ്ലാനിലൂടെ ലഭിക്കും.

Tags