വിൽപന നിർത്താനൊരുങ്ങി ആപ്പിൾ ഐപ്പോഡ്
Sat, 14 May 2022

ആപ്പിൾ ഐപ്പോഡ് വിൽപന നിർത്തുന്നു. നിലവിലെ സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ ഉപഭോക്താക്കൾക്ക് ഇനി ആപ്പിൾ ഐപ്പോഡ് വാങ്ങാൻ സാധിക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ഒരു കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റായിരുന്നു ആപ്പിൾ ഐപ്പോഡ്.
ഇരുപത് വർഷങ്ങൾക്ക് മുൻപാണ് ആപ്പിൾ ഐപ്പോഡ് ആദ്യമായി അവതരിപ്പിച്ചത്. 2001 ലായിരുന്നു ആദ്യ മോഡൽ പുറത്തിറങ്ങിയത്. 2019 ലാണ് അവസാന മോഡൽ അവതരിപ്പിച്ചത്. 2007 ൽ ആപ്പിൾ ഐഫോൺ പുറത്തിറക്കിയപ്പോഴും ഐപ്പോഡിന് ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ഐപ്പോഡ് വിൽപനയിൽ ഇടിവ് സംഭവിച്ചിരുന്നു. പിന്നാലെയാണ് കമ്പനിയുടെ തീരുമാനം.