AI ചാറ്റ് ബോട്ട് റീബ്രാന്റ് ചെയ്തു; ബാര്‍ഡ് ഇനി ജെമിനി

gemini

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാര്‍ഡ്  ഇനിമുതല്‍ ജെമിനി . വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതല്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി 150 രാജ്യങ്ങളില്‍ ലഭിക്കും.ഒപ്പം ജെമിനിയുടെ പ്രത്യേക ആന്‍ഡ്രോയിഡ് ആപ്പും ഐഒസ് ആപ്പും കമ്പനി പുറത്തിറക്കി. ജെമിനിയുടെ ഏറ്റവും ശക്തമായ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ വേര്‍ഷനായ ജെമിനി അള്‍ട്ര 1.0യും ഗൂഗിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

എന്നാല്‍ 40 ഭാഷകള്‍ ജെമിനി ചാറ്റ് ബോട്ട് പിന്തുണയ്ക്കും. ഗൂഗിള്‍ വണ്‍ എഐ പ്രീമിയം പ്ലാനിനൊപ്പമാണ് ജെമിനി അഡ്വാന്‍സ് സേവനം ലഭിക്കുക. ജെമിനി അള്‍ട്രാ ഫീച്ചറുകള്‍ ഇതിലാണ് ഉണ്ടാവുക. പ്രതിമാസം 19.99 ഡോളറാണ് ഇതിന് വില. രണ്ട് മാസത്തെ സൗജന്യ ട്രയലും ലഭിക്കും.

ജെമിനി അഡ്വാന്‍സ്ഡില്‍ കൂടുതല്‍ വിശകലന ശേഷിയുള്ള, നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരുന്ന, കോഡിങും മറ്റ് ജോലികളും കൂടുതല്‍ മികവോടെ ചെയ്യുന്ന ചാറ്റ്‌ബോട്ട് സേവനങ്ങള്‍ ലഭിക്കും. ജെമിനി അള്‍ട്ര 1.0 പിന്തുണയുള്ള ജെമിനി അഡ്വാന്‍സ്ഡ് പതിപ്പിന് ദൈര്‍ഘ്യമേറിയ വിശദമായ സംഭാഷണങ്ങള്‍ നടത്താനും പഴയ നിര്‍ദേശങ്ങളില്‍ നിന്ന് സാഹചര്യം തിരിച്ചറിയാനും കഴിവുണ്ട്.

Tags