പുതിയ അപ്ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്; ഇനി നോ ഡിസ് ലൈക്ക്

youtube
ആർട്ട് വർക്കിന് തീം നൽകാത്തതും വെളുത്ത പശ്ചാത്തലം ലഭിക്കുന്നതുമായ പോസ് ആൻഡ് പ്ലേ ബട്ടണും പുതിയ അപ്ഡേറ്റിലുണ്ട്.

വീണ്ടും പുതിയ അപ്ഡേറ്റുമായി  യൂട്യൂബ് മ്യൂസിക്. ഇത്രയും നാൾ ഉണ്ടായിരുന്ന ഡിസ് ലൈക്ക് ബട്ടൺ പുതിയ അപ്ഡേറ്റ് മുതൽ യൂട്യൂബ് മ്യൂസിക്കിൽ ഉണ്ടാകില്ല.  

പക്ഷേ ഉപയോക്താക്കളുടെ ഇഷ്ടം പഠിക്കുന്നതിനും മികച്ച നിർദ്ദേശങ്ങളും പ്ലേലിസ്റ്റുകളും കൊണ്ടുവരുന്നതിനും ആവശ്യമായ ലൈക്ക് ബട്ടൺ ഗൂഗിൾ നിലനിർത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇനി മുതൽ പ്ലേ സ്‌ക്രീനിന്റെ മുകളിൽ ഒരു പുതിയ ഓപ്ഷൻ ഉണ്ടാകും. ഒരു ഗാനം എവിടെ നിന്നാണ് പ്ലേ ചെയ്യുന്നതെന്ന് അറിയാൻ  ഈ ഓപ്ഷൻ ഉപയോക്താക്കളെ  സഹായിക്കുമെന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്. ഇത് ലേഔട്ടിനെ സങ്കീർണ്ണമാക്കുന്നതായി തോന്നിയേക്കാം.

എന്നാൽ നിങ്ങളുടെ പാട്ട് ഏത് ആൽബത്തിലുള്ളതാണ്, പ്ലേലിസ്റ്റ് അല്ലെങ്കിൽ ക്യൂവിൽ ഉൾപ്പെടുന്നുവെന്ന് എന്നൊക്കെയറിയാൻ ഇനി എളുപ്പമാകും.

ഡിസ്‌ലൈക്ക് ബട്ടൺ നിലവിലില്ലാത്തതിനാൽ പാട്ടിന്റെ പേരും കലാകാരന്റെ വിശദാംശങ്ങളും ഇടതുവശത്തായി കാണാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ആർട്ട് വർക്കിന് തീം നൽകാത്തതും വെളുത്ത പശ്ചാത്തലം ലഭിക്കുന്നതുമായ പോസ് ആൻഡ് പ്ലേ ബട്ടണും പുതിയ അപ്ഡേറ്റിലുണ്ട്.

Share this story