22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്ആപ്പ് : കാരണമറിഞ്ഞ് ഞെട്ടി ഉപയോക്താക്കള്‍

google news
whatsapp


22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്ആപ്പ് . വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതിനെച്ചൊല്ലി നിരവധി സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ മുമ്പ് വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് പുത്തന്‍ നടപടിക്രമം നിലവില്‍ വന്നത്.

വിവിധ പരാതികള്‍, നിയമലംഘനം എന്നിവ കണക്കിലെടുത്താണ് വാട്‌സാപ്പിന്റെ നടപടി. മെയ് മാസത്തില്‍ 19 ലക്ഷവും, എപ്രിലില്‍ 16 ലക്ഷവും മാര്‍ച്ചില്‍ 18.5 ലക്ഷവും അക്കൗണ്ടുകളാണ് വാട്‌സാപ്പ് പൂട്ടിച്ചത്. ആകെ ലഭിച്ച പരാതികളില്‍, 426 എണ്ണം അക്കൗണ്ടുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടതാണ്, മറ്റുള്ളവ അക്കൗണ്ട് ബാക്കപ്പ് പ്രൊഡക്ട് ബാക്കപ്പ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലാണ്.

വര്‍ഷങ്ങളായി, ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി ഞങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ്. ടെക്‌നോളജി എന്നിവ ഉപയോഗിക്കാറുണ്ടെന്ന് വാട്ട്സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു. 2022 ജൂണില്‍ 632 പരാതികള്‍ ലഭിച്ചു, 64 അക്കൗണ്ടുകള്‍ക്കെതിരെ ‘നടപടി’ എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമങ്ങള്‍, വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും തങ്ങളുടെ കംപ്ലയിന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ലഭിച്ച പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും ഇതില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

+91 ഫോണ്‍ നമ്പര്‍ പ്രിഫിക്സ് വഴിയാണ് ഒരു ഇന്ത്യന്‍ വാട്‌സാപ്പ് അക്കൗണ്ട് തിരിച്ചറിയുന്നത്. ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉള്‍പ്പെടുന്നതായി വാട്‌സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള തങ്ങളുടെ പ്രതിരോധ നടപടികള്‍ ഉണ്ടെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.
 

Tags