ഗൂഗിൾ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കൾ വലിയ സൈബർ ആക്രമണം നേരിടേണ്ടി വരും
google chrome
കംപ്യൂട്ടർ എമർജൻസി റെസ്‌പോൻസ് ടീം കണ്ടെത്തിയ തകരാറുകൾ ഗൂഗിൾ അംഗീകരിക്കുകയും 30 തകരാറുകൾ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഗൂഗിൾ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കൾ വലിയ സൈബർ ആക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൻസ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയത്. ഡെസ്‌ക്ടോപ്പിനായുള്ള ക്രോം ബ്രൗസറിനാണ് ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയത്.

കംപ്യൂട്ടർ എമർജൻസി റെസ്‌പോൻസ് ടീം കണ്ടെത്തിയ തകരാറുകൾ ഗൂഗിൾ അംഗീകരിക്കുകയും 30 തകരാറുകൾ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 101.0.4951.41ന് മുമ്പുള്ള ഗൂഗിൾ ക്രോം വേർഷനുകളാണ് സുരക്ഷിതമല്ലാത്തത്. സൈബർ ആക്രമണങ്ങൾ ഒഴിവാക്കാൻ ക്രോം വേർഷൻ 101.0.4951.41 ലേക്ക് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഏക പോംവഴി.

വിൻഡോസ്, മാക്, ലിനക്‌സ് എന്നിവയിലെല്ലാം ഗൂഗിൽ ക്രോമിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. ആരാണ് ക്രോമിനെ ടാർജെറ്റ് ചെയ്യുന്നതെന്നോ എത്ര ഉപയോക്താക്കളുടെ വിവരങ്ങൾ അപഹരിക്കപ്പെട്ടിട്ടുണ്ടാകാമെന്നോ ഏത് തരത്തിലുള്ള വിവരങ്ങളാണ് ഹാക്കർമാർലക്ഷ്യം വയ്ക്കുന്നതെന്നോ വ്യക്തമായിട്ടില്ല.

Share this story