ജനപ്രിയ ആപ്പ് നീക്കം ചെയ്ത് പ്ലേ സ്റ്റോർ

google news
play store
നിലവിൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയും ആപ്പ് ഡാറ്റ ക്ലിയർ ചെയ്യുകയും വേണമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

ഗൂഗിൾ അതിന്റെ പ്ലേ സ്റ്റോറിൽ നിന്ന് PIP Pic Camera Photo Editor എന്ന ജനപ്രിയമായ ആപ്ലിക്കേഷൻ നിരോധിച്ചു. ഫേസ്ബുക്ക് പാസ്‌വേർഡ് ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്ന മാൽവെയറുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ആപ്പ് ഉപയോഗിക്കുന്ന വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് മാൽവെയർ വ്യാജ മെസേജുകൾ അയയ്ക്കുന്നുവെന്ന് ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയും ആപ്പ് ഡാറ്റ ക്ലിയർ ചെയ്യുകയും വേണമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളുടെ പാസ്വേർഡുകൾ മാറ്റുന്നതാകും നല്ലതെന്നും ഗൂഗിൾ അറിയിച്ചു.

ആപ്പ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനസിലാക്കിയതിനാൽ ഈ ആഴ്ചയുടെ തുടക്കം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഫോട്ടോ എഡിറ്റർ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ ആപ്പിനെ പൂർണമായും പ്ലേ സ്റ്റോറിൽ നിന്ന് നിരോധിച്ചു. മാഗ്നിഫയർ ഫ്‌ലാഷ്‌ലൈറ്റ്, ആനിമൽ വാൾപേപ്പർ, സോഡിഹോറോസ്‌കോപ്പ് മുതലായ ആപ്പുകളും സുരക്ഷിതമല്ലെന്ന് ഗൂഗിൾ പറയുന്നു.

Tags