റിയല്‍മി 10 5ജി പുറത്തിറങ്ങി

google news
Realme c31

റിയല്‍മി 10 സീരീസിലെ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങി. ചൈനയിലാണ് റിയല്‍മി 10 5ജി പതിപ്പ് പുറത്തിറക്കിയത്. ഈ ഫോണിന്റെ 4ജി പതിപ്പ് ഇപ്പോള്‍ തന്നെ ആഗോള മാര്‍ക്കറ്റില്‍ ലഭ്യമാണ്. നവംബര്‍ 17 ന് നടക്കാനിരിക്കുന്ന റിയല്‍മി 10 പ്രോ, റിയല്‍മി 10 പ്രോ പ്ലസ് ലോഞ്ചിംഗിന് മുന്നോടിയായാണ് റിയല്‍മി 10 5ജി ചൈനയില്‍ അവതരിപ്പിച്ചത്.

ഈ ഫോണിന്റെ വിലയിലേക്ക് വന്നാല്‍ 8ജിബി റാം 128ജിബി മെമ്മറി പതിപ്പിന് 1,299 യുവനാണ് വില (ഏകദേശം 14,700 രൂപ). അതേസമയം സ്റ്റോറേജ് ഇരട്ടിയുള്ള മോഡലിന് വില 1,599 യുവനാണ് വില (ഏകദേശം 18,000 രൂപ). റിയല്‍മി 10 5ജി റിജിന്‍ ഡൗജിന്‍, സ്റ്റോണ്‍ ക്രിസ്റ്റല്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ അടക്കം ചൈനയ്ക്ക് പുറത്തുള്ള മറ്റ് വിപണികളിലും ഈ 5ജി ഫോണ്‍ എപ്പോള്‍ എത്തും എന്നത് സംബന്ധിച്ച് ഇതുവരെ വിവരം ഇല്ല.

മീഡിയ ടെക് ഡെമന്‍സിറ്റി 700 എസ്ഒസി ചിപ്പാണ് ഈ ഫോണിന് ശക്തി നല്‍കുന്നത്. 8ജിബിയാണ് റാം. 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് പതിപ്പില്‍ യുഎഫ്എസ് 2.2 സ്റ്റോറേജുമായാണ് ഈ 5ജി ഫോണ്‍ വരുന്നത്.കൂടാതെ, 6ജിബിവരെ ഉപയോഗിക്കാത്ത സ്റ്റോറേജ് വെര്‍ച്വല്‍ റാം ആയി ഉപയോഗിക്കാം.

റിയല്‍മി 10 5ജിക്ക് 401 പിപിഐ പിക്സല്‍ സാന്ദ്രതയുള്ള 6.6-ഇഞ്ച് എഫ്എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്. സ്‌ക്രീനില്‍ 98 ശതമാനം എന്‍ടിഎസ്സി കവറേജും 180 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ നിരക്കും ഉണ്ട്. പാനല്‍ ഗോറില്ല ഗ്ലാസ് 5 ന്റെ ഒരു പാളിയാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. റിയല്‍മി 10 5ജിക്ക് ഒരു 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇതിനെ 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കും.

റിയല്‍മി 10 5 ജിക്ക് 50 എംപി പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. പ്രധാന ക്യാമറയ്ക്ക് പുറമേ 2 എംപി മാക്രോ യൂണിറ്റും പോര്‍ട്രെയിറ്റ് ലെന്‍സുമായി ജോടിയാക്കിയിരിക്കുന്നു. വാട്ടര്‍ഡ്രോപ്പ് നോച്ചില്‍ 8 എംപി സെല്‍ഫി ക്യാമറയുണ്ട്. റിയല്‍മി 10 5ജി, റിയല്‍മി യുഐ 3.0 അടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ് 12 പ്രവര്‍ത്തിപ്പിക്കുന്നു.

Tags