ട്വിറ്ററില്‍ കൂട്ട രാജി

Twitter
ഒന്നുകിൽ അതികഠിനമായ തൊഴിൽ രീതിയിലേക്കു മാറുക, അല്ലെങ്കിൽ കമ്പനിയിലെ സേവനം അവസാനിപ്പിക്കുക എന്നായിരുന്നു മസ്‌കിന്റെ അന്ത്യ ശാസനം.

പുതിയ ഉടമ ഇലോൺ മസ്‌കിന്റെ അന്ത്യശാസനം തീരും മുമ്പായി ട്വിറ്ററിൽനിന്നു ജീവനക്കാരുടെ കൂട്ട രാജി. നൂറു കണക്കിനു പേരാണ് രാജി നൽകി കമ്പനിയുടെ പടിയിറങ്ങിയത്. ഇതു താൻ കാര്യമാക്കുന്നില്ലെന്ന് ഇലോൺ മസ്‌ക് പ്രതികരിച്ചു.

ഒന്നുകിൽ അതികഠിനമായ തൊഴിൽ രീതിയിലേക്കു മാറുക, അല്ലെങ്കിൽ കമ്പനിയിലെ സേവനം അവസാനിപ്പിക്കുക എന്നായിരുന്നു മസ്‌കിന്റെ അന്ത്യ ശാസനം. തന്നോടൊപ്പം താത്പര്യമുള്ളവർക്കു നിൽക്കാം, അല്ലാത്തവർക്കു വ്യാഴാഴ്ച അഞ്ചു മണിക്കു മുമ്പായി രാജി നൽകാം എന്നായിരുന്നു ട്വിറ്റ് അറിയിച്ചത്.

മസ്‌ക് നൽകിയ സമയപരിധി അവസാനിക്കും മുമ്പു തന്നെ നൂറു കണക്കിനു ജീവനക്കാർ രാജി നൽകി. ഇത് ഇവർ ട്വിറ്ററിലൂടെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.

ട്വിറ്റർ പൂട്ടാൻ പോവുകയാണോ എന്നാണ്, കൂട്ട രാജിയോടു പ്രതികരിച്ചുകൊണ്ട് ഒരു ഉപഭോക്താവ് മസ്‌കിനോട് ആരാഞ്ഞത്. കൊള്ളാവുന്നവരൊക്കെ ബാക്കിയുണ്ട്, അതുകൊണ്ട് കൂട്ട രാജി താൻ കാര്യമാക്കുന്നില്ലെന്നായിരുന്നു മസ്‌കിന്റെ മറുപടി.

Share this story