വാട്സാപ്പിലൂടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാം

google news
WhatsApp

ഇനി ബാങ്കുകളിലോ വായ്പ ലഭിക്കുന്നിടത്തോ എത്തേണ്ട പകരം വാട്സാപ്പിലൂടെ തന്നെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം. എക്‌സ്‌പീരിയൻ ഇന്ത്യ എന്ന ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ഡിസിഷനിംഗ് കമ്പനിയാണ് വാട്സാപ്പിലൂടെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ കണ്ടെത്താൻ സഹായിക്കുന്നത്.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്ട് 2005 പ്രകാരം ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്സ്പീരിയൻ ഇന്ത്യ. വാട്സാപ്പിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് സ്‌കോർ സൗജന്യമായി പരിശോധിക്കാം. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നത്. ഇനി മുതൽ വാട്സാപ്പിലൂടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുകയും അനലൈസ്‌ ചെയ്യാനും കഴിയും.

വാട്സാപ്പിലൂടെയുള്ള സേവനത്തിന്റെ നേട്ടം എന്തെന്നാൽ, ഒരു വ്യക്തിക്ക് സ്ഥല സമയ പരിമിതികളില്ലാതെ എവിടെയിരുന്നും ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാവുന്നതാണ്. പതിവായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നതിലൂടെ മികച്ച ഒരു ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ ഒരു വ്യക്തിക്ക് സാധിക്കും. അത് ഭാവിയിൽ വായ്പകൾ ലഭിക്കാൻ സഹായകമായിരിക്കും.

Tags