ഇന്ത്യയില്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ തുറക്കാനൊരുങ്ങി ആപ്പിള്‍

google news
apple
ആപ്പിളിന്റെ കരിയർ പേജിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞു.

ഇന്ത്യയില്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ തുറക്കാനൊരുങ്ങി ആപ്പിള്‍. ഇന്ത്യയില്‍ ആപ്പിള്‍ ഓപ്പണ്‍ ചെയ്യുന്നത് കമ്പനിയുടെ ആദ്യത്തെ മുന്‍നിര റീട്ടെയില്‍ സ്റ്റോറുകളാണ്. ഇതിലേക്കുള്ള ജീവനക്കാരെ കമ്പനി നിയമിക്കാന്‍ തുടങ്ങി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ കരിയർ പേജിൽ ഇതിനോടകം നിരവധി ഓപ്പണിങുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികൾക്കായാണ് ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കരിയർ പേജിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ബിസിനസ്സ് വിദഗ്‌ദ്ധൻ, “ജീനിയസ്”, ഓപ്പറേഷൻ എക്‌സ്‌പെർട്ട്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് എന്നിങ്ങനെ നീളുന്നു ഓപ്പണിങുകളുടെ ലിസ്റ്റുകൾ.

ഓഫിഷ്യലി ഓപ്പൺ ചെയ്യാത്ത ആപ്പിൾ സ്റ്റോറുകളിലേക്ക് നിയമനം ലഭിച്ചതായ അഞ്ചിലധികം പേർ ഇതിനോടകം രം​ഗത്തെത്തിയിട്ടുണ്ട്.പ്രഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിലൂടെയാണ് ഇക്കൂട്ടർ അവകാശവാദം നടത്തിയിരിക്കുന്നത്. ആമസോൺ, ട്വിറ്റർ,മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് നിയമനമെന്നത് ശ്രദ്ധേയമാണ്.

Tags