ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ : സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്
i phone

മുംബൈ: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചു. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുൻനിര ഇ കൊമേഴ്സ് കമ്പനികളായ ആമസോണും, ഫ്ലിപ്കാർട്ടും വൻ ഓഫർ വിൽപനയാണ് നടത്തുന്നത്. 

ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന ആവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ മികച്ച ഓഫർ വിലയിൽ ലഭ്യമാക്കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. 

മൊബൈല്‍ ഫോണ്‍ ഓഫറുകള്‍

ഐഫോൺ 13 ന്‍റെ 138 ജിബി  മോഡല്‍ വന്‍ വിലക്കുറവില്‍ ആമസോണ്‍ വില്‍പ്പനയില്‍ ലഭിക്കും. 68,900 രൂപയ്ക്ക് ഈ ഫോണിന്‍റെ ഏത് കളര്‍ പതിപ്പും ലഭിക്കും. സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി ഫോൺ 30,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിയൽമി നാർസോ 50 5ജി 15,999 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1,500 വീണ്ടും കുറയും. 

ലിമിറ്റഡ് പിരീഡ് ഓഫറിൽ എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടുന്നു. 13,050 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 10 ശതമാനം അധിക ഇളവും ഉണ്ട്. ആമസോൺ നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. 

പഴയ സ്‌മാർട് ഫോൺ എക്സ്ചേഞ്ചിന് നൽകിയാൽ 13,050 രൂപ വരെ ഇളവും ലഭിക്കും. മറ്റ് ഫോണുകള്‍ക്കും വിവിധ ഓഫറുകള്‍ ലഭിക്കും. 

ടിവികള്‍ക്കും മികച്ച ഓഫര്‍

സോണി ബ്രാവിയ 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട്  ടിവി 68,390 രൂപയ്ക്ക് വാങ്ങാം. വൺപ്ലസ് യു സീരീസ് 4കെ എൽഇഡി സ്മാർട് ആൻഡ്രോയിഡ് ടിവി 65 ഇഞ്ച് 61,999 രൂപയ്ക്കാണ് വിൽക്കുന്നത്.  ടിസിഎൽ 55 ഇഞ്ച് 4കെ അൾട്രാ എച്ച്‌ഡി സ്മാർട് ആൻഡ്രോയിഡ് എൽഇഡി ടിവിയ്ക്ക് 39,990 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവയെല്ലാം മാര്‍ക്കറ്റ് വിലയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. 

ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കാനും വില്‍പ്പനയില്‍ ഓഫര്‍ ഉണ്ട്. പ്രൈം ഉപഭോക്താക്കൾക്ക് അഡ്വാന്റേജ്-ജസ്റ്റ് ഫോർ പ്രൈം പ്രോഗ്രാം വഴി സാധനങ്ങൾ വാങ്ങാം. ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകും.  

സെലക്ട് ചെയ്യുന്ന ഉല്പന്നങ്ങളിൽ ചില ഓഫറുകളും സെയിൽ ഇവന്റിൽ രാത്രി എട്ടു മണി മുതൽ അർധരാത്രി വരെ ലഭിക്കുന്ന പരിമിതകാല ഡീലുകളും ഉണ്ടാകും.

ഗാലക്‌സി ഇസഡ് ഫോൾഡ് 4 

Share this story