റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യൻ അവതരിപ്പിച്ചു
Aug 30, 2024, 22:21 IST
റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യയിൽ. സീരീസിൽ റിയൽമി 13, കൂടുതൽ ഫീച്ചറുകളുള്ള റിയൽമി 13 പ്ലസ് എന്നിവ ഉൾപ്പെടുന്നു. 50MP Sony LYT 600 കാമറയും മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകളുമായാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. റിയൽമി 13 സീരീസ് ഫൈവ് ജി ഫോണിന് 120hz ഉള്ള OLED ഡിസ്‌പ്ലേയാണ് ഉള്ളത്.
മീഡിയാടെക് ഡൈമെൻസിറ്റി 7300 എനർജി 5ജി ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുക. 80W ചാർജറുമായി ജോടിയാക്കിയ 5,000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്കിലുള്ളത്. 12 ജിബി വരെ റാമുള്ള ഫോൺ 256GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി പ്രത്യേക ജിടി മോഡും ഉണ്ടായിരിക്കുമെന്ന് റിയൽമി പറഞ്ഞു.