വനിതാ ഏഷ്യാ കപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
indian
ഇംഗ്ലണ്ടിനെതിരെ ടി-20 പരമ്പര കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ടി-20 ലോകകപ്പിനും അയക്കുന്നത്. സ്മൃതി മന്ദന വൈസ് ക്യാപ്റ്റനാവുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ എക്സ്പ്ലോസിവ് ബാറ്റർ കെപി നവ്ഗിരെ ടീമിൽ ഇടം നിലനിർത്തി.

വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്.

പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാതിരുന്ന ജമീമ റോഡ്രിഗസ് തിരികെയെത്തി. ഇംഗ്ലണ്ടിനെതിരെ ടീമിലുണ്ടായിരുന്ന തനിയ ഭാട്ടിയയെ ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമാക്കി. അടുത്ത മാസം 1 മുതൽ 15 വരെയാണ് ഏഷ്യാ കപ്പ്.

ഇംഗ്ലണ്ടിനെതിരെ ടി-20 പരമ്പര കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ടി-20 ലോകകപ്പിനും അയക്കുന്നത്. സ്മൃതി മന്ദന വൈസ് ക്യാപ്റ്റനാവുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ എക്സ്പ്ലോസിവ് ബാറ്റർ കെപി നവ്ഗിരെ ടീമിൽ ഇടം നിലനിർത്തി.

Share this story