അടുത്ത ലോകകപ്പിലുണ്ടാകുമോ ? മറുപടി നല്‍കി മെസ്സി

messi

മികച്ച ഫോമിലാണെങ്കിലും 36കാരനായ മെസ്സിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. 2022ലെ ലോകകിരീടവും ചൂടിയ അര്‍ജന്റൈന്‍ നായകന്റെ അര്‍ജന്റീനയ്‌ക്കൊപ്പമുള്ള അവസാന ടൂര്‍ണമെന്റ് 2024 കോപ്പ അമേരിക്ക ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ഇനിയൊരു ലോകകപ്പിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത ലോകകപ്പില്‍ അര്‍ജന്റീന സ്‌ക്വാഡിന്റെ ഭാഗമാകുമോ എന്ന് ഉറപ്പിക്കാതെയാണ് ലിയോ മറുപടി പറഞ്ഞത്. 'ആ സമയത്ത് എനിക്ക് എന്ത് തോന്നുന്നു, എന്റെ ശാരീരിക അവസ്ഥ എങ്ങനെയായിരിക്കും എന്നതിനെയെല്ലാം ആശ്രയിച്ചായിരിക്കും എന്റെ തീരുമാനം', മെസ്സി പറഞ്ഞു.

Tags