ഞാനിപ്പോഴും വിശ്വസിക്കുന്നു, സച്ചിന്റെ ആ റെക്കോര്‍ഡ് കോലി തകര്‍ക്കും:പോണ്ടിംഗ്

google news
rickyponding

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് വിരാട് കോലി തകര്‍ക്കുമെന്ന് തനിക്കിപ്പോഴും വിശ്വാസമുണ്ടെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സച്ചിനെ മറികടക്കാന്‍ കോലിക്ക് ഇനിയും 30 സെഞ്ചുറികള്‍ കൂടി വേണമെങ്കിലും കോലിയുടെ കാര്യത്തില്‍ അദ്ദേഹം അത് നേടില്ലെന്ന് ഒരിക്കലും പറയാനാകില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. കാരണം രാജ്യാന്തര ക്രിക്കറ്റിലെ കോലിയുടെ വിജയദാഹം തന്നെയാണെന്നും പോണ്ടിംഗ് വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുമ്പ് കോലി 100 സെഞ്ചുറി നേടി സച്ചിനെ മറികടക്കുമോ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാനുറപ്പായും പറഞ്ഞേനെ നേടുമെന്ന്. എന്നാല്‍ മൂന്ന് വര്‍ഷം സെഞ്ചുറിയില്ലാതെ കടന്നു പോയ കോലി ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ  സെഞ്ചുറി നേടി തന്റെ 71ാം സെഞ്ചുറി തികച്ച വേളയിലും ഞാന്‍ പറയുന്നു കോലിക്ക് സച്ചിനെ മറികടക്കാന്‍ കഴിയുമെന്ന്. എനിക്കതില്‍ സംശയമൊന്നുമില്ല. കാരണം, കോലിക്ക് മുന്നില്‍ ഇനിയും ഏതാനും വര്‍ഷങ്ങള്‍ കൂടിയുണ്ട്.

30 സെഞ്ചുറികള്‍ എന്നത് വലിയ കണക്കാണെങ്കിലും കോലിക്ക് അതിന് കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം. അടുത്ത മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി അഞ്ചോ ആറോ ടെസ്റ്റ് സെഞ്ചുറികളും പിന്നെ ഇടക്കിടെ ഏകദിനത്തിലും ടി20യിലും ഓരോ സെഞ്ചുറികളും നേടിയാല്‍ കോലി 100 സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോര്‍ഡ് മറികടക്കും. കോലിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് താനൊരിക്കലും പറയില്ലെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ പോണ്ടിംഗ് പറഞ്ഞു.

മൂന്ന് വര്‍ഷത്തോളം രാജ്യാന്തര സെഞ്ചറി നേടാതിരുന്ന വിരാട് ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ ആമ് തന്റെ 71-ാം സെഞ്ചുറി തികച്ചത്. ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിക്കൊപ്പം ടി20യിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറും 61 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്ന കോലി കുറിച്ചിരുന്നു.
 

Tags