വനിത ട്വന്റി20 ലോകകപ്പ് മത്സര ക്രമം പ്രഖ്യാപിച്ചു
Aug 27, 2024, 19:45 IST
ദുബായ്: വനിത ട്വന്റി20 ലോകകപ്പ് മത്സര ക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ, ദുബായ്, ഷാർജ വേദികളിലായി ഒക്ടോബർ മൂന്ന് മുതൽ 20 വരെയാകും മത്സരങ്ങൾ നടക്കുക.
അഞ്ച് ടീമുകളടങ്ങിയ രണ്ട് ഗ്രൂപുകളിലായി 10 രാജ്യങ്ങളിലെ വനിത ടീമുകളാണ് മത്സരിക്കുക. ബംഗ്ലദേശിൽ നിശ്ചയിച്ച മത്സരങ്ങൾ രാജ്യത്തെ സംഘർഷങ്ങളെ തുടർന്ന് ആഗസ്റ്റ് 20ന് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യ ഉൾക്കൊള്ളുന്ന എ ഗ്രൂപിൽ ആസ്ട്രേലിയ, പാകിസ്‌താൻ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവയാണ് മറ്റു ടീമുകൾ. ഗ്രൂപ് ബിയിൽ ബംഗ്ലദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്രെൻഡ് എന്നിവയും മാറ്റുരക്കും. ഗ്രൂപ് ഘട്ടത്തിൽ ഓരോ ടീമും നാലു വീതം മത്സരങ്ങൾ കളിക്കും. കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ വീതം ഓരോ ഗ്രൂപിൽനിന്നും സെമി ഫൈനലിലേക്ക് യോഗ്യത നേടും.