ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 മത്സരം ; കാര്യവട്ടത്ത് കാണികൾ കുറയും
karyavattom
ഗാലറിയിലെ നാലായിരത്തോളം കസേരകൾക്ക് കേടുപാടുണ്ടായതിനാൽ പ്രവേശിപ്പിക്കുന്ന കാണികളുടെ എണ്ണത്തിലും കുറവുണ്ടാകും.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 മത്സരത്തിൻറെ അവസാനവട്ട ഒരുക്കത്തിലാണ്  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ആവേശപ്പോരാട്ടത്തിന് എട്ട് ദിവസം ശേഷിക്കേ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയാണ്. പിച്ചുമായി ബന്ധപ്പെട്ട നിർമാണങ്ങൾ പൂർത്തിയാക്കി, ഡ്രസിങ് റൂമുകളും ഇരിപ്പിടങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ് സംഘാടകർ.

 ഗാലറിയിലെ നാലായിരത്തോളം കസേരകൾക്ക് കേടുപാടുണ്ടായതിനാൽ പ്രവേശിപ്പിക്കുന്ന കാണികളുടെ എണ്ണത്തിലും കുറവുണ്ടാകും.

കൃത്യമായി പരിപാലിക്കാത്തതിനാൽ നാലായിരത്തോളം സീറ്റുകൾക്ക് കേടുപാടുണ്ടായി. ഇത് കാരണം കാണികളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു.

Share this story