സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബുവിന് ഒന്നാം സ്ഥാനം

google news
Alfiya Sabu won first position in junior girls' high kick competition in the State Kalaripayat competition


വയനാട് :  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 65-ാ മത് സംസ്ഥാന കളരിപ്പയറ്റ്   മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി . നടവയൽ സെൻ്റ് തോമസ് ഹൈസ്ക്കുൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വർഷം സബ്ബ് ജൂനിയർ മത്സരത്തിലും സ്വർണ്ണം നേടിയിരുന്നു. നടവയൽ ജി.ജി. കളരി സംഘത്തിലെ ജോസ് ഗുരുക്കൾ കുട്ടികൃഷ്ണൻ ഗുരുക്കൾ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

Tags