പഞ്ച് സെന്ററുകളില്‍ ബോക്സിംഗ് പരിശീലനവുമായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍

google news
saf

കൊച്ചി: മധ്യവേനലധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ പഞ്ച് സെന്ററുകളില്‍ ബോക്സിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കടയിരിപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് ക്യാമ്പ് നടപ്പിലാക്കുന്നത്. ഏപ്രില്‍ 4 മുതല്‍ മെയ് 31 വരെയാണ് ക്യാമ്പ്.

സംസ്ഥാന സര്‍ക്കാര്‍ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന ഗ്രാസ്‌റൂട്ട് ലെവല്‍ ബോക്‌സിംഗ് പരിശീലന പദ്ധതിയാണ് പഞ്ച്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കി സംസ്ഥാനത്ത് ബോക്‌സിംഗ് പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പഞ്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.  നിലവില്‍  കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് പഞ്ച് സെന്ററുകളുള്ളത്.

Tags