ഒരല്‍പ്പം മരാദ്യ കാണിക്കൂ; ഹാര്‍ദ്ദിക്കിനായി ആരാധകരോട് അഭ്യര്‍ത്ഥിച്ച് സഞ്ജയ് മഞ്ജരേക്കര്‍

google news
sanjay

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും മുംബൈ തോല്‍വി വഴങ്ങി. മത്സരത്തിന് മുമ്പും പിമ്പും മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് കനത്ത കൂവലാണ് ലഭിച്ചത്. ആരാധകര്‍ അതിരുകടന്നപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇടപെട്ടു.

മത്സരത്തിന് മുമ്പായി ടോസിന് എത്തിയതാണ് മഞ്ജരേക്കര്‍. ഹാര്‍ദ്ദിക്ക് എത്തിയതും ആരാധകര്‍ കൂവല്‍ തുടങ്ങി. ഇതോടെയാണ് മഞ്ജരേക്കര്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. എനിക്കൊപ്പം രണ്ട് നായകന്മാര്‍ വന്നിരിക്കുന്നു. ഇത് കയ്യടികള്‍ ഉയരേണ്ട സമയമാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
ഹാര്‍ദ്ദിക്കിന് കൂവലും രോഹിത് ശര്‍മ്മയ്ക്ക് ജയ് വിളികളും ലഭിച്ചതോടെ ഒരല്‍പ്പം മരാദ്യ കാണിക്കുവാന്‍ മഞ്ജരേക്കര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മത്സരത്തിന് ശേഷവും ഹാര്‍ദ്ദിക്കിന് കൂവല്‍ ലഭിച്ചു. പോസ്റ്റ് മാച്ച് പ്രെസന്റേഷനിലാണ് ഹാര്‍ദ്ദിക്കിനെ ആരാധകര്‍ കൂവി വിളിച്ചത്.

Tags