ഒളിംപിക്‌സ് ഷൂട്ടിങ് മത്സരത്തില്‍ കണ്ണൂര്‍ പതിനൊന്ന് മെഡലുകള്‍ നേടി
shooting

കണ്ണൂര്‍ : വട്ടിയൂര്‍കാവ് ഷൂട്ടിങ് റെയ്ഞ്ചില്‍ നടന്ന പ്രഥമസംസ്ഥാന ഒളിംപിക്‌സ് ഷൂട്ടിങ്മത്സരത്തില്‍  കണ്ണൂര്‍ ജില്ലാ ടീം പതിനൊന്ന്‌മെഡലുകള്‍ നേടി.ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫില്‍  വനിതാ  വിഭാഗത്തില്‍ കണ്ണൂര്‍ എസ്. എന്‍. കോളേജിലെ  ആര്യശ്രീ സ്വര്‍ണമെഡല്‍  നേടി.പിസ്റ്റള്‍ വനിതാ  വ്യക്തിഗത വിഭാഗത്തില്‍ പെരളശേരി എ. കെ. ജി.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിയാ മോഹന്‍  വെങ്കലം നേടി.

എയര്‍ റൈഫ്ള്‍ പീപ് സൈറ്റ് ടീമില്‍  ഏഴിമല  നേവല്‍  അക്കാദമി ക്ലബ്ബിലെ ക്യാപ്റ്റന്‍ കപിഷ് നാഥാനി, ദില്‍ജിത്,  അനില്‍ ടൂര്‍റ്ററെ  എന്നിവര്‍  വെങ്കലം നേടി. പീപ് സൈറ്റ് വനിതാ  വിഭാഗത്തില്‍ രക്ഷിതറാണി, രാധ, വിവികാ ഹെഗ്ഡെ, എന്നിവരും വെങ്കലം നേടി.എയര്‍ പിസ്റ്റാള്‍  വനിതാ  വിഭാഗത്തില്‍ ഗുരുശരന്‍  കൗര്‍, നിയ  മോഹന്‍, വിദോഷ  ഹെഗ്ഡെ, എന്നിവരും വെങ്കലും നേടി.

Share this story