സന്തോഷ്‌ ട്രോഫി; കേരള ടീമിന് പരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

google news
santhosh1

കൊച്ചി: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍, ഹെഡ് കോച്ച്, അസിസ്‌റ്റന്റ് കോച്ച്, ഗോള്‍കീപ്പര്‍ ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ മൽസരത്തിൽ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം ഏഴാം കിരീടത്തില്‍ മുത്തമിട്ടത്. നിശ്‌ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ മൽസരം അധികസമയത്തേക്ക് നീണ്ടു.

അധികസമയത്തിന്റെ ആദ്യ പകുതിയില്‍ കേരളത്തെ ഞെട്ടിച്ച് ബംഗാള്‍ ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയില്‍ കേരളം തിരിച്ചടിച്ചു. പിന്നാലെ മൽസരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ രണ്ടാമത്തെ കിക്ക് പാഴായി. കേരളം അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്‌തിരുന്നു.

Tags