സയിദ് മോദി ബാഡ്‌മിന്‍റണ്‍ : പി.വി സിന്ധുവിന് കിരീടം
സയിദ് മോദി ബാഡ്‌മിന്‍റണ്‍ : പി.വി സിന്ധുവിന് കിരീടം

സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്. മറ്റൊരു ഇന്ത്യൻ താരമായ മാൾവിക ബൻസോദിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. 2019 നു ശേഷം സിന്ധു നേടുന്ന ആദ്യ രാജ്യാന്തര കിരീടമാണിത്. 2019ലെ ലോക ബാഡ്മിൻ്റൺ കിരീടമാണ് ഇന്ത്യൻ താരം അവസാന നേടിയത്. 2017ലും സിന്ധു സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം നേടിയിരുന്നു.

വെറും രണ്ട് സെറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമാണ് സിന്ധു വിജയിച്ചത്. സ്കോർ 21-13, 21-15. സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ പോരിനെത്തിയത്.

The post സയിദ് മോദി ബാഡ്‌മിന്‍റണ്‍ : പി.വി സിന്ധുവിന് കിരീടം first appeared on Keralaonlinenews.

Share this story