'പാകിസ്താനെ വീഴ്ത്തി, ഇനിയുള്ളത് ഇന്ത്യ'; തുറന്നുപറഞ്ഞ് യുഎസ്എ ക്യാപ്റ്റന്‍

kohli

ട്വന്റി 20 ലോകകപ്പില്‍ ഇനിയുള്ള ശ്രദ്ധ ഇന്ത്യയുമായുള്ള മത്സരത്തിലായിരിക്കുമെന്ന് യുഎസ്എ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍. ലോകകപ്പില്‍ പാകിസ്താനെതിരായ അട്ടിമറിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മോനാങ്ക്. ജൂണ്‍ 12നാണ് ഇന്ത്യയുഎസ്എ ലോകകപ്പ് മത്സരം. പാകിസ്താനെതിരായ വിജയത്തില്‍ മതിമറക്കാതെ ഇന്ത്യയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അമേരിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

'ടീമിന്റെ വിജയത്തില്‍ വളരെ സന്തോഷമുണ്ട്. ലോകകപ്പില്‍ ആദ്യമായി പാകിസ്താനെതിരെ കളിക്കുകയും അവരെ പരാജയപ്പെടുത്താനും കഴിഞ്ഞത് അവിശ്വസനീയമായിരുന്നു. ഇനി ഞങ്ങളുടെ ശ്രദ്ധ പൂര്‍ണമായും ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ആയിരിക്കും. ഞങ്ങളുടെ വികാരങ്ങളെ കൂട്ടാനോ കുറക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പാകിസ്താനെതിരായ വിജയം തീര്‍ച്ചയായും ആസ്വദിക്കും. അടുത്ത ദിവസം ഫ്രഷ് ആയി തുടങ്ങാനും ശ്രദ്ധിക്കും', മോനാങ്ക് പറഞ്ഞു.

Tags