പാകിസ്താന്‍ നിരയില്‍ ആരും ഉത്തരവാദിത്തം കാണിച്ചില്ല, അമേരിക്ക പാകിസ്താനേക്കാള്‍ നന്നായി കളിച്ചു; ബാബര്‍ അസം

google news
babar

ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്തിരിക്കുകയാണ് അമേരിക്ക. വന്‍അട്ടിമറിയില്‍ പ്രതികരണവുമായി പിന്നാലെ പാക് നായകന്‍ ബാബര്‍ അസം രംത്തെത്തി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും പാകിസ്താനെക്കാള്‍ നന്നായി യുഎസ് താരങ്ങള്‍ കളിച്ചു. പാകിസ്താന്‍ നിരയില്‍ ആരും ഉത്തരവാദിത്തം കാണിച്ചില്ലെന്നും ബാബര്‍ അസം കുറ്റപ്പെടുത്തി.

പവര്‍ പ്ലേ മുതലാക്കാനായില്ല. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിനെ പലപ്പോഴായി പ്രതിരോധത്തിലാക്കി. ഒരു ബാറ്റര്‍ എന്ന നിലയില്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുകയും വേണം. പന്തെറിഞ്ഞപ്പോഴും ആദ്യ ആറ് ഓവറുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മധ്യ ഓവറുകളില്‍ പാകിസ്താന്റെ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ മത്സത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല. എല്ലാ അഭിനന്ദനങ്ങളും അമേരിക്കന്‍ ടീമിനാണ് നല്‍കേണ്ടതെന്നും ബാബര്‍ അസം വ്യക്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിം?ഗില്‍ യുഎസും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അതേ സ്‌കോറിലെത്തി. പിന്നാലെ സൂപ്പര്‍ ഓവറില്‍ അമേരിക്ക 18 റണ്‍സ് നേടി. പാകിസ്താന്റെ മറുപടി 13 റണ്‍സില്‍ അവസാനിച്ചു.

Tags