നീരജ് ചോപ്രയെ പരിശീലിപ്പിക്കാന്‍ ഇനിയില്ല ; സേവനം അവസാനിപ്പിച്ച് കോച്ച് ബര്‍തോണിയറ്റ്‌സ്
ഡല്‍ഹി: കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കാണിച്ചാണ് 75കാരനായ ബര്‍തോണിയറ്റ്‌സ് സേവനം അവസാനിപ്പിച്ചത് . അഞ്ച് വര്‍ഷത്തിലേറെ ഒളിമ്പ്യന്‍ നീരജ് ചോപ്രക്ക് പരിശീലനം നല്‍കിയിരുന്ന, ബര്‍തോണിയറ്റ്‌സ് പരിശീലനം നല്‍കിയ കാലയളവിലാണ് ജാവലിന്‍ ത്രോ താരമായ നീരജ് രണ്ട് വീതം ഒളിമ്പിക്, ലോക ചാമ്പ്യന്‍ഷിപ് മെഡലുകളും ഏഷ്യന്‍ ഗെയിംസ് മെഡലും നേടിയത്.2019ലാണ് ക്ലോസ് ബര്‍തോണിയറ്റ്‌സ് അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കൊപ്പം ചേര്‍ന്നത്.
75 വയസ്സ് പിന്നിട്ട അദ്ദേഹത്തിന് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് അറിയിച്ചിരിക്കുകയാണ്. 2021ല്‍ തന്നെ സേവനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഞങ്ങളുടെ ആവശ്യപ്രകാരം തുടരുകയായിരുന്നു. എന്നാല്‍ ഇത്തവണ മടങ്ങാനുള്ള തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്” -അത്ലറ്റിക്‌സ് ഫെഡറേഷന്‍ മുഖ്യപരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.