ഇന്ത്യ എയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണ് അഭിനന്ദനവുമായി മന്ത്രിമാര്‍
sanju
ന്യൂസിലൻഡ് എ ടീമിനെതിരെ ഇന്ത്യ എക്ക് തകർപ്പൻ ജയം സഞ്ജുവിനും ഇന്ത്യ എ ടീമിനും അഭിനന്ദനങ്ങളെന്ന് വിദ്യഭ്യാസന്ത്രി ശിവന്‍കൂട്ടി വ്യക്തമാക്കി.

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ എയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണ് അഭിനന്ദനവുമായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും വി അബ്ദുറഹിമാനും. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും അഭിനന്ദമറിയിച്ചത്. സഞ്ജു നയിച്ച ഇന്ത്യ എയുടെ വിജയം കേരളത്തിലെ കായിക മേഖലയ്ക്ക ഉത്തേജനം നല്‍കുന്നതാണെന്ന് കായികമന്ത്രി അബ്ദുറഹിമാന്‍ കുറിച്ചു

മന്ത്രി വി അബ്ദുറഹിമാൻ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

”ഇന്ത്യ എ ടീമിന്റെ ജേഴ്‌സിയില്‍ ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സാംസണ്‍ വിജയം കണ്ടെത്തിയിരിക്കുന്നു. മലയാളിയുടെ നേതൃത്വത്തില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയം നേടുകയെന്നത് കേരള ക്രിക്കറ്റിനും, കേരളത്തിലെ കായിക മേഖലയ്ക്കാകെയും ഉത്തേജനം നല്‍കുന്നതാണ്. സിക്‌സ് അടിച്ച് മത്സരം ജയിപ്പിച്ച സഞ്ജുവിനും, മറ്റ് ടീം അം?ഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.”


ന്യൂസിലൻഡ് എ ടീമിനെതിരെ ഇന്ത്യ എക്ക് തകർപ്പൻ ജയം സഞ്ജുവിനും ഇന്ത്യ എ ടീമിനും അഭിനന്ദനങ്ങളെന്ന് വിദ്യഭ്യാസന്ത്രി ശിവന്‍കൂട്ടി വ്യക്തമാക്കി.

ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറില്‍ 167 എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന്‍ ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (32 പന്തില്‍ പുറത്താവാതെ 29) നേടി.

Share this story