ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ കായിക താരമായി ലയണൽ മെസ്സി
lionelmessi

ന്യൂയോർക്ക് : പോയവർഷം ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളുടെ ഫോബ്സ് പട്ടികയിൽ ഫുട്ബോൾ താരം ലയണൽ മെസ്സി ഒന്നാമൻ. 13 കോടി ഡോളറാണ് (ഏകദേശം 1005 കോടി രൂപ) പോയവർഷം മെസ്സി പ്രതിഫലമായി കൈപ്പറ്റിയത്. ഇതിൽ 7.5 കോടി ഡോളറാണ് ഫുട്ബോളിൽ നിന്നുള്ള അർജന്റീന താരത്തിന്റെ വരുമാനം.

12.1 കോടി ഡോളർ (ഏകദേശം 935 കോടി രൂപ) പ്രതിഫലം നേടിയ ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസാണ് പട്ടികയി‍ൽ രണ്ടാമത്. പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 11.5 കോടി ഡോളർ (ഏകദേശം 889 കോടി രൂപ) പ്രതിഫലവുമായി മൂന്നാം സ്ഥാനത്താണ്. ബ്രസീൽ ഫുട്ബോൾ താരം നെയ്മാറാണ് നാലാമത്– 9.5 കോടി കോടി ഡോളർ (ഏകദേശം 735 കോടി രൂപ).  

പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയാണു പട്ടിക തയാറാക്കിയത്. 2021 മേയ് ഒന്നുമുതൽ 2022 മേയ് ഒന്നുവരെയുള്ള കാലയളവിലെ കായിക താരങ്ങളുടെ പ്രതിഫലമാണ് പരിശോധിച്ചത്.

Share this story