കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഡോ. എന്‍.കെ. സൂരജ് പ്രസിഡന്റ്, ഡോ. ഡി. ചന്ദ്രലാല്‍ സെക്രട്ടറി

Kerala State Amateur Boxing Association Dr NK Suraj President Dr D Chandralal Secretary

കണ്ണൂര്‍: കേരള സ്റ്റേറ്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കണ്ണൂരില്‍ നടന്നു. പ്രസിഡന്റായി ഡോ. എന്‍.കെ.സൂരജ്, ഡോ. ഡി. ചന്ദ്രലാല്‍ (കൊല്ലം) എന്നിവരെ തെരഞ്ഞെടുത്തു. വില്‍സണ്‍ പെരേര (കൊല്ലം)യാണ് ട്രഷറര്‍. ലോക കേരള സഭാംഗവും ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡവലപ്‌മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍മാനും കൂടിയാണ് ഡോ. എന്‍.കെ.സൂരജ്.  ദ്രോണാചാര്യ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ബോക്സിംഗ് ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു ഡോ. ഡി. ചന്ദ്രലാല്‍ സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് മുഖ്യ പരിശീലകനായി വിരമിച്ചത്.

നിലവില്‍ ഹരിയാനയില്‍ ഖേലോ ഇന്ത്യ പ്രോജക്ടില്‍ ഹൈ പെര്‍ഫോര്‍മന്‍സ് മാനേജരായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇപ്പോഴും ഇന്ത്യന്‍ ബോക്‌സിംഗ് ടീമിന്റെ കേരള സ്റ്റേറ്റ് അമേഷര്‍ ബോക്സിംഗ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി അംഗമാണ്.  കണ്ണൂര്‍ ബിനാലെ ഇന്റര്‍നാഷ ണല്‍ ഹോട്ടലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ട. ജില്ലാ ജഡ്ജ് സി.കെ.സോമ രാജന്‍ (റിട്ടേണിംഗ് ഓഫീസര്‍), അഡ്വ. വിനോദ് ചമ്പളോന്‍ (അ സി. റിട്ടേണിംഗ് ഓഫീസര്‍) എന്നിവരുടെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്.  തെരഞ്ഞെടുപ്പിന് ശേഷം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.  തെരഞ്ഞെടുപ്പ് നിരീക്ഷകനായി ബോക്‌സിംഗ് ഫെ ഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിയും തമിഴ്‌നാട് ബോ ക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റുമായ പൊന്‍ ഭാസ്‌കര്‍ പങ്കെടുത്തു.

കെ. അജിത്ത് (എറണാകുളം), മാത്യു ജോസഫ് (ആലപ്പുഴ), കെ.സി. ലേഖ (തിരുവനന്തപുരം), പി.പി. തോമസ് (കോട്ടയം). ജോയിന്റ് സെക്രട്ടറിമാര്‍ : നിഖില്‍ ഘോഷ് കെ (കോഴിക്കോട്), സ്മിത്ത് സക്കറിയ (പത്തനംതിട്ട), റിതിന്‍ ചന്ദ്രലാല്‍ (തിരുവനന്തപുരം), സെബാസ്റ്റ്യന്‍ കെ.ജെ (കാസര്‍കോട്), ആഷ്ല മോള്‍ തോമസ് (ഇടുക്കി). കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി  ഒ.കെ. വിനീഷ് (കണ്ണൂര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി  ദിനീപ് ദിവാകരന്‍ (തൃശൂര്‍), ബി.എസ്. രേഖ (കാസര്‍കോട്), മോബി തോമസ് (എറണാകുളം), വി.സി. നിഖില്‍ (പാലക്കാട്). എം.ജെ. ഗ്രിഗറി (വയനാട്), എസ്. സഫ്ദര്‍ മോന്‍ (ആലപ്പുഴ), എ.ടി. ഫൗസിയ (കോട്ടയം) എന്നിവരേയും തെരഞ്ഞെടുത്തു.


ബോക്‌സിംഗില്‍ കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കും

കണ്ണൂര്‍: ബോക്‌സിംഗില്‍ കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുള്ള പദ്ധതികള്‍ക്കാണ് ആദ്യ പരിഗണന നല്‍കുകയെന്ന് പുതുതായി ചുമതലയേറ്റ സംസ്ഥാന അമേച്വര്‍ ബോക് സിംഗ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പരിതാപരകരമായ അവസ്ഥയിലുള്ള ബോക്‌സിംഗിനെ ശക്തിപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ക്ക് അസോസിയേഷന്‍ രൂപം നല്‍കിയിട്ടുണ്ട്. ബോക്‌സിംഗ് താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പുതിയ പ്രോജക്ടുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നല്ല കോച്ചു 2000 വാര്‍ത്തെടുക്കാനുള്ള പരിശീലനക്കളരികളും അതോടൊപ്പം പരിശീലന മികവ് സ്യഷ്ടിക്കുന്നതിനായുള്ള ശില്പശാലകളുള്‍പ്പെടെയുള്ളവയും സംഘടിപ്പിക്കും. കേരളത്തില്‍ ബോക്‌സിംഗ്‌സിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം സംസ്ഥാനത്ത് കൂടുതല്‍ ദേശീയ, അന്തര്‍ദ്ദേശീയ മത്സരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനായി ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ പിന്തുണയും പുതുതായി സ്ഥാനമേറ്റ കമ്മിറ്റിക്കുണ്ട്. 

അന്തര്‍ദ്ദേശീയ നിലവാരമുള്ള റഫറി/ജഡ്ജിമാരുടെ അഭാവം കേരളത്തിലുണ്ട്. അതു കൊണ്ടുതന്നെ ആ മേഖലയിലും മികച്ച ആളുകളെ പരിശീലിപ്പിച്ചെടുക്കാന്‍ അസോസിയേഷന്‍ ആലോചിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത പരിശീലനം നല്‍കുകയും അതോടൊപ്പം അവിടങ്ങളിലുള്ള ബോക്‌സിംഗ് താരങ്ങളുമായി സൗഹൃദമത്സരത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനും അസോസിയേഷന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം സൗദി അറേബ്യയില്‍ വച്ച് നടത്താനാണ് തീരുമാനിച്ചിട്ടുള്ള തെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍.കെ. സൂരജ്, സെക്രട്ടറി ഡോ. ഡി. ചന്ദ്രലാല്‍, ട്രഷ റര്‍ വില്‍സണ്‍ പെരേര, വൈസ് പ്രസിഡന്റ് കെ.സി. ലേഖ, അസോസിയേഷന്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി ഒ.കെ. വിനീഷ്, ഒളിമ്പ്യന്‍ വി. ദേവരാജന്‍, തെരഞ്ഞെടുപ്പ് നിരീക്ഷകനും ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിയും തമിഴ്നാട് ബോക്സിംഗ് അസോസിയേഷന്‍ പ്രസിഡന്റുമായ പൊന്‍ ഭാസ്‌കര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags