സംസ്ഥാന സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍മാരായ കണ്ണൂര്‍ ടീമിന് സ്വീകരണം നല്‍കി
kanursoftballchampions

കണ്ണൂര്‍ : പാലയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ  ജില്ലാടീമിന് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍  സ്വീകരണം നല്‍കി.  ജില്ലാ സോഫ്റ്റ് ബോള്‍ അസോ.വിജയികളെ ഹാരാര്‍പ്പണം ചെയ്തുസ്വീകരിച്ചാനയിച്ചു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന സ്വീകരണപരിപാടി മുന്‍.ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കെ.വി ധനേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.  എം. രമേശന്‍ അദ്ധ്യക്ഷ നായി. എ.കെ.ഷരീഫ്,കെ.വി.ഗോകുല്‍ ദാസ് ,മേജര്‍.പി.ഗോവിന്ദന്‍ ,ടി.എം.ദിലീപ് കുമാര്‍,   ദിനില്‍ ധനഞ്ജയന്‍, സോഫ്റ്റ് ബോള്‍ അന്തര്‍ദേശീയ റഫറി എ.കെ.വിനോദ് കുമാര്‍സംസാരിച്ചു.വി.കെ.സുധീര്‍ കുമാര്‍ സ്വാഗതവും, സെക്രട്ടറി വി.പി. സത്താര്‍ നന്ദിയും പറഞ്ഞു.

എന്‍.പി.കാര്‍ത്തിക്,അതുല്‍ ചന്ദ്രന്‍ , കെ.വൈശാഖ്, എന്നിവര്‍  ആണ്‍ കുട്ടികളുടെ ജൂനിയര്‍  വിഭാഗത്തിലും, ജനീറ്റ ജോസഫ് പെണ്‍കുട്ടികളുടെ വിഭാഗത്തിലും സംസ്ഥാന ടീമിലേക്ക് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Share this story