ചെന്നൈയും പുറത്തേക്ക് ; ഐപിഎല്ലില്‍ ബാംഗ്ലൂരിന് 13 റൺസ് ജയം
ipl rcb defeated chennai

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ചെന്നൈയുടെ തോൽവി. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോൾ ചെന്നൈയുടെ പോരാട്ടം 160ൽ അവസാനിച്ചു.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും – ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം മധ്യനിര ക്ലിക്കാകാതെ പോയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പയേയും (1), അമ്പാട്ടി റായുഡു (10), രവീന്ദ്ര ജഡേജയും (3), ധോണി (2) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു. മഹിപാല്‍ ലോംറോര്‍ (27 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (22 പന്തില്‍ 38), ദിനേഷ് കാര്‍ത്തിക് (17 പന്തില്‍ 26*), വിരാട് കോലി (33 പന്തില്‍ 30), രജത് പാട്ടിദാര്‍ (15 പന്തില്‍ 21) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിനെ 173-ല്‍ എത്തിച്ചത്.

Share this story