ഐപിഎൽ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ

IPL
അടുത്ത മാസം കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ ബിസിസിസിഐയെ സമീപിച്ചെന്ന് റിപ്പോർട്ട്. ഡിസംബർ 23 നാണ് ലേലം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് ക്രിസ്തുമസിനോട് അടുത്ത തീയതി ആയതിനാൽ പല ഫ്രാഞ്ചൈസികളിലെയും വിദേശ സപ്പോർട്ട് സ്റ്റാഫുകൾക്ക് അന്നെത്താൻ അസൗകര്യമാവുമെന്ന് ഫ്രാഞ്ചൈസികൾ ബിസിസിസിഐയെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ബിസിസിഐ പ്രതികരിച്ചിട്ടില്ല.

Share this story