ഐപിഎൽ സമാപനച്ചടങ്ങിൽ രൺവീർ സിംഗും എആർ റഹ്മാനും പങ്കെടുക്കും
iplar rahman ranveer singh

ഐപിഎൽ സമാപനച്ചടങ്ങിൽ ബോളിവുഡ് നടൻ രൺവീർ സിംഗും സംഗീതജ്ഞൻ എആർ റഹ്മാനും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും ചേർന്നൊരുക്കുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഷോ പരിപാടിയുടെ മുഖ്യ ആകർഷണമാവും. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാവും ചടങ്ങുകൾ.

ഫൈനൽ മത്സരം അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ചാണ്. മെയ് 29ന് കലാശപ്പോര് നടക്കും. 27ന് രണ്ടാം ക്വാളിഫയറും അഹ്മദാബാദിൽ വച്ച് തന്നെ നടക്കും. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ചാവും നടക്കുക. എല്ലാ മത്സരങ്ങൾക്കും പൂർണ തോതിൽ കാണികളെ അനുവദിക്കും. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിനു ശേഷം പ്രസിഡൻ്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.

Share this story