ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ട്വന്‍റി20; ടിക്കറ്റ് വാങ്ങാനായി തിക്കും തിരക്കും നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്
india
ബുധനാഴ്ച സെക്കന്തരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ ടിക്കറ്റ് വാങ്ങാനായി ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു.

ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ട്വന്‍റി20 മത്സരത്തിന്‍റെ ടിക്കറ്റ് വാങ്ങാനായി തിക്കും തിരക്കും. ഈമാസം 25ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

 ബുധനാഴ്ച സെക്കന്തരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ ടിക്കറ്റ് വാങ്ങാനായി ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഒടുവിൽ പൊലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇതിനിടെ പരിക്കേറ്റ സ്ത്രീകളിലൊരാൾ മരിച്ചെന്ന തരത്തിൽ അഭ്യൂഹം പരന്നെങ്കിലും ഹൈദരാബാദ് പൊലീസ് നിഷേധിച്ചു. മൊഹാലിയിൽ നടന്ന ആദ്യ ട്വന്‍റി20 മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Share this story