മലപ്പുറത്ത് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

google news
dfh

മലപ്പുറം :  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിനിന്റെ ഭാഗമായി യു.പി സ്‌കൂള്‍ വിദ്യാർഥികൾക്കായി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു അധ്യക്ഷത വഹിച്ചു.

എക്‌സൈസ് പ്രവന്റീവ് ഓഫീസർ ബിജു പാറോൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, കെ.വി അജയ്‌ലാൽ, ഉഷാ ചേലക്കൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആർ.കെ രമിൽ, പി സുരേഷ്, പി.കെ സ്വപ്ന, യൂത്ത് കോഡിനേറ്റർ ആർ അശ്വൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആറ് യു.പി സ്‌കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ
എം.വി.എച്ച്.എസ് സ്‌കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എ.യു.പി.എസ് കൊടക്കാട് വിജയികളായി. വിജയിക്കൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

Tags